നഴ്‌സ് ഗ്രേഡ് - 2 : കൂടിക്കാഴ്ച മാര്‍ച്ച് 11 ന് എറണാകുളത്ത്

post

27.07.2019 - ലെ ഗസറ്റ് വിജ്ഞാപനമനുസരിച്ച് പാലക്കാട് ജില്ലയില്‍ ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിന്‍ വകുപ്പില്‍ നഴ്‌സ് ഗ്രേഡ് - 2 (കാറ്റഗറി നമ്പര്‍ : 112/2019) തസ്തികയിലേക്കുളള തെരഞ്ഞെടുപ്പിന് അപേക്ഷ നല്‍കിയ അര്‍ഹരായ ഉദ്യോഗാര്‍ത്ഥികളുടെ കൂടിക്കാഴ്ച മാര്‍ച്ച് 11 ന് പി.എസ്.സിയുടെ എറണാകുളം ജില്ലാ ഓഫീസില്‍ നടക്കും. എസ്.എം.എസ്./പ്രൊഫൈല്‍ വഴി അറിയിപ്പ് ലഭിച്ചവര്‍ നിശ്ചിത സമയത്ത് ആവശ്യമായ രേഖകള്‍ സഹിതം നേരിട്ട് എത്തണം. അറിയിപ്പ് ലഭിക്കാത്ത അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ പി.എസ്.സിയുടെ പാലക്കാട് ജില്ലാ ഓഫീസുമായി നേരില്‍ ബന്ധപ്പെടണമെന്ന് ജില്ലാ ഓഫീസര്‍ അറിയിച്ചു.