അതിവേഗ പ്രത്യേക കോടതിയിലേക്ക് കരാറടിസഥാനത്തില്‍ നിയമനം

post

ആലപ്പുഴ: ബലാത്സംഗ കേസുകളുടെയും പോക്‌സോ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകളുടെയും ദ്രുതഗതിയിലുള്ള വിചാരണയ്ക്കായി ജില്ലയില്‍ സ്ഥാപിക്കുന്ന പ്രത്യേക അതിവേഗ കോടതിയുടെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വിവിധ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി ജുഡിഷ്യല്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ച ജീവനക്കാരുടെ പാനല്‍ രൂപവത്കരിക്കുന്നു. കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് രണ്ട്, കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്/ എല്‍.ഡി ടൈപ്പിസ്റ്റ്, ഓഫീസ് അറ്റന്‍ഡന്റ് /പ്യൂണ്‍ എന്നിവരെയാണ് നിയമിക്കുന്നത്. നിശ്ചിത മാതൃകയിലുള്ള അപേക്ഷാപത്രം സഹിതം ഫെബ്രുവരി 28ന് വൈകുന്നേരം മുന്നിനകം നല്‍കണം. https://ditsricts.ecourts.gov.in/india/kerala/alappuzha/notification എന്ന വെബ്‌സൈറ്റില്‍ നിന്ന് അപേക്ഷാപത്രം ഡൗണ്‍ലോഡ് ചെയ്യാം.