പ്രോഗ്രാം ഓഫീസര്‍ കരാര്‍ നിയമനം

post

തിരുവനന്തപുരം : വനിത ശിശു വികസന വകുപ്പിന്റെ കീഴിലുള്ള സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായ ഔവര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍ (ഓ.ആര്‍.സി) പദ്ധതിയില്‍ പ്രോഗ്രാം ഓഫീസറുടെ ഒരു ഒഴിവിലേക്ക് കരാര്‍ നിയമനം നടത്തുന്നു. ഇതിനുള്ള എഴുത്തുപരീക്ഷ, വാക്ക് ഇന്‍ ഇന്റര്‍വ്യൂ എന്നിവ 25ന് പൂജപ്പുര വനിത ശിശു വികസന ഡയറക്ടറേറ്റില്‍ രാവിലെ ഒന്‍പതു മുതല്‍ 10.30 വരെ നടക്കും. പ്രതിമാസ വേതനം 35,300 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക് www.wcd.kerala.gov.in.