യു.എ.ഇയിലേക്ക് നഴ്‌സുമാരെ (പുരുഷന്‍) തെരഞ്ഞെടുക്കുന്നു

post

തിരുവനന്തപുരം : കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്ക് മുഖേന യു.എ.ഇയിലെ പ്രമുഖ ഇന്‍ഡസ്ട്രിയല്‍ ക്ലിനിക്കിലേക്ക് ബി.എസ്‌സി നഴ്‌സിന്റെ (പുരുഷന്‍) ഒഴിവിലേക്ക് മൂന്ന് വര്‍ഷം പ്രവൃത്തിപരിചയമുള്ള ഉദ്യോഗാര്‍ഥികളെ നിയമിക്കുന്നതിനായി 27ന് തിരുവനന്തപുരത്തുള്ള ഒഡെപെക്ക് ഓഫീസില്‍ വച്ച് സ്‌കൈപ്പ് ഇന്റര്‍വ്യൂ നടത്തുന്നു. തെരഞ്ഞെടുക്കുന്ന ഉദ്യോഗാര്‍ഥികള്‍ ഹാഡ്/ ഡി.ഒ.എച്ച് പരീക്ഷ പാസാകണം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ  gcc@odepc.in എന്ന മെയിലിലേക്ക് 2020 ഫെബ്രുവരി 25നകം അയയ്ക്കണം. വിശദവിവരങ്ങള്‍ക്ക്: www.odepc.kerala.gov.in.    ഫോണ്‍: 04712329440/41/42/43.