ജില്ലാ അതിര്‍ത്തികളില്‍ രാത്രി കളക്ടറുടെ മിന്നല്‍ പരിശോധന

post

തിരുവനന്തപുരം:  ജില്ലാ അതിര്‍ത്തിപ്രദേശങ്ങളായ തട്ടത്തുമല, കടമ്പാട്ടുകോണം, കളിയിക്കാവിള തുടങ്ങിയ സ്ഥലങ്ങളില്‍ ഇന്നലെ രാത്രി കളക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ പരിശോധന നടത്തി. രാത്രി എട്ടിന് ആരംഭിച്ച പരിശോധന അര്‍ധരാത്രികഴിഞ്ഞും തുടര്‍ന്നു. അനാവശ്യ യാത്രക്കാരെ കാര്യങ്ങള്‍ പറഞ്ഞുമനസ്സിലാക്കി തിരിച്ചയച്ചു. അമിതമായി ആളുകളെ കയറ്റിവന്ന വാഹനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി തിരിച്ചയച്ചു. മീന്‍ ലോറികള്‍ ഫുഡ് സേഫ്റ്റി വിഭാഗത്തിന്റെ പരിശോധനയില്‍ ഗുണനിലവാരം ഉറപ്പാക്കിയശേഷം കടത്തിവിട്ടു. കടമ്പാട്ടുകോണത്ത് രാത്രി 11.30 വരെ പരിശോധന തുടര്‍ന്നു. പിന്നീട് കളിയിക്കാവിളയിലേക്ക് പോയ കളക്ടര്‍ ചെക്ക് പോസ്റ്റില്‍ വാഹനങ്ങള്‍ പരിശോധിച്ചു. ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായും മാസ്‌ക് ധിരിക്കണമെന്ന് നിര്‍ദേശം നല്‍കി. ലോക്ക് ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ രാത്രികാല പരിശോധന കര്‍ശനമാക്കുമെന്ന് കളക്ടര്‍ അറിയിച്ചു. തഹസില്‍ദാര്‍മാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.