കോവിഡ് 19 : പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്തു

post

കൊല്ലം : ലോക്ക് ഡൗണില്‍ വീടുകളില്‍ കഴിയുന്നവര്‍ക്ക് പച്ചക്കറി കൃഷി നടത്തുന്നതിനുള്ള വിത്തുകള്‍ ഇളമ്പള്ളൂര്‍ കൃഷി ഭവനില്‍ നിന്നും വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജലജാ ഗോപന്‍ ഉദ്ഘാടനം ചെയ്തു. ജീവനി പദ്ധതിയുടെ ഭാഗമായുള്ള പച്ചക്കറി വിത്തുകളാണ് വിതരണം ചെയ്തത്. അതത് വാര്‍ഡുകളിലേക്കുള്ള വിത്തുകള്‍ വാര്‍ഡ് മെമ്പര്‍മാരുടെ പക്കല്‍ നിന്നും കൈപ്പറ്റാം. കൂടാതെ പൈനാപ്പിള്‍ ചലഞ്ചിന്റെ ഭാഗമായി കൃഷി ഭവന്റെ ആഭിമുഖ്യത്തിലുള്ള വിപണിയില്‍ ആദായ വിലയ്ക്ക് ലഭ്യമാണന്ന് കൃഷി ഓഫീസര്‍ സജിത അറിയിച്ചു.