ജലനിധിയില്‍ സോഷ്യല്‍ ഡെവലപ്‌മെന്റ് കണ്‍സള്‍ട്ടന്റ്

post

പാലക്കാട്: മലപ്പുറം, പാലക്കാട് ജില്ലകളില്‍ ജലനിധി ഒന്നാം ഘട്ടത്തില്‍ നടപ്പാക്കിയ കുടിവെള്ള പദ്ധതികളില്‍ ഭാഗികമായോ പൂര്‍ണമായോ പ്രവര്‍ത്തനം നിലച്ച പദ്ധതികളുടെ പുനരുദ്ധാരണത്തിന് ഗുണഭോക്തൃ സമിതികളെ ശാക്തീകരിക്കുന്നതിനുവേണ്ടി സോഷ്യല്‍ ഡെവലപ്‌മെന്റ് കണ്‍സള്‍ട്ടന്റ്മാരെ തെരഞ്ഞെടുക്കുന്നു. എം.എസ്.ഡബ്ല്യു/എം.എ സോഷ്യോളജി/സോഷ്യല്‍ സയന്‍സിലുള്ള ബിരുദാനന്തര ബിരുദവും ജലനിധി പദ്ധതിയില്‍ ടീം ലീഡര്‍/കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് സ്‌പെഷ്യലിസ്റ്റ്/കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റര്‍ തസ്തികയിലുള്ള മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. അല്ലെങ്കില്‍ ബി.എസ്.ഡബ്ല്യു/സോഷ്യോളജിയിലോ സോഷ്യല്‍ സയന്‍സിലോ ഉള്ള ബിരുദവും ജലനിധി പദ്ധതിയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം ഉള്‍പ്പെടെ സാമൂഹിക വികസന പദ്ധതികളില്‍ അഞ്ച് വര്‍ഷം പ്രവൃത്തി പരിചയം ഉള്ളവര്‍ക്കും ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ഉദ്യോഗാര്‍ത്ഥികള്‍ മലപ്പുറം കുന്നുമ്മല്‍ യു.എം.കെ ടവറില്‍ പ്രവര്‍ത്തിക്കുന്ന കെ.ആര്‍.ഡബ്ല്യു.എസ്.എ യുടെ റീജിയണല്‍ പ്രോജക്റ്റ് മാനേജ്‌മെന്റ് യൂണിറ്റില്‍ രേഖകള്‍ സഹിതം  ഫെബ്രുവരി 28 ന് രാവിലെ 10.30 ന് അഭിമുഖത്തിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്  www.jalanidhi.kerala.gov.in, ഫോണ്‍: 04832738566.