റെയില്‍വേ ജീവനക്കാര്‍ക്കായി പ്രത്യേക തീവണ്ടി പുറപ്പെട്ടു

post

ആലപ്പുഴ : ജില്ലയില്‍ നിരീക്ഷണ കാലയളവ് കഴിഞ്ഞ റെയില്‍വേ ജീവനക്കാരെ തിരുവനന്തപുരത്ത് എത്തിക്കാനുള്ള പ്രത്യേക ട്രെയിന്‍ പുറപ്പെട്ടതായി  ജില്ലാ കലക്ടര്‍ എം അഞ്ജന അറിയിച്ചു. കഴിഞ്ഞ 26ന്  രാത്രിയിലാണ് ഡല്‍ഹിയില്‍ കുടുങ്ങിയ റെയില്‍വേ ജീവനക്കാരെ പ്രത്യേക തീവണ്ടിയില്‍ ജില്ലയില്‍ എത്തിച്ചത്.  ഇവരില്‍ 14 പേരെ ചേര്‍ത്തലയിലും 32പേരെ മാവേലിക്കരയിലും കോവിഡ് കെയര്‍   സെന്ററില്‍ നിരീക്ഷണത്തില്‍ താമസിപ്പിച്ചതായിരുന്നു.

നിരീക്ഷണ കാലാവധി പൂര്‍ത്തിയായതിനാല്‍ ജില്ലയിലെ കോവിഡ് കെയര്‍ സെന്ററിലെ  46 റെയില്‍വേ ജീവനക്കാരെ തിരുവനന്തപുരത്ത് എത്തിക്കാന്‍ പ്രത്യേക തീവണ്ടി അനുവദിക്കുന്നതിനായി ജില്ലാ കലക്ടര്‍ നേരത്തെ തിരുവനന്തപുരം റെയില്‍വേ ഡിവിഷന്‍ അധികൃതരെ സമീപിച്ചിരുന്നു. ഇതെതുടര്‍ന്നാണ് പ്രത്യേക ട്രെയിന്‍ യാത്ര അനുവദിച്ചത്.

ഇന്ന് വൈകീട്ട് ആറിന്  എറണാകുളത്തു നിന്ന് വന്ന ട്രെയിന്‍ , 14 റയില്‍വെ ജീവനക്കാരെ ചേര്‍ത്തലയില്‍ നിന്നും കയറ്റിയശേഷം മാവേലിക്കരയ്ക്ക് പുറപ്പെട്ടു . തുടര്‍ന്ന് രാത്രി ഒമ്പതരയോടെ മാവേലിക്കരയില്‍ നിന്നും 32 ജീവനക്കാരെ കൂടി ഉള്‍പ്പെടുത്തിയ ശേഷമായിരിക്കും തിരുവനന്തപുരത്ത് എത്തുക.  ഒറ്റ ബോഗിയുള്ള പ്രത്യേക ട്രെയിന്‍  അര്‍ദ്ധരാത്രിയോടെ തിരുവനന്തപുരത്തെത്തും. നിരീക്ഷണ കാലയളവ് കഴിഞ്ഞ ജീവനക്കാരുടെ വിവരങ്ങള്‍ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ ഓഫീസിലേക്ക്  കൂടുതല്‍ നടപടികള്‍ക്കായി കൈമാറിയിട്ടുണ്ട്