വിമുക്തി ഡി അഡിക്ഷന്‍ സെന്റര്‍: വാക്ക് ഇന്‍ ഇന്റര്‍വ്യൂ 22ന്

post

തൃശ്ശൂര്‍: വിമുക്തി പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ഡി അഡിക്ഷന്‍ സെന്ററുകളില്‍ വിവിധ തസ്തികകളില്‍ താത്കാലിക അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ചാലക്കുടി താലൂക്ക് ആശുപത്രി, മാള, ചേര്‍പ്പ്, പഴയന്നൂര്‍, മുല്ലശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, കുന്നംകുളം താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ് ഒഴിവുകള്‍. സൈകാട്രിസ്റ്റ്, മെഡിക്കല്‍ ഓഫീസര്‍, സൈകാട്രിക് സോഷ്യല്‍ വര്‍ക്കര്‍ എന്നിവയാണ് തസ്തികകള്‍. സൈകാട്രിസ്റ്റിന്റെ ഒഴിവിലേക്ക് എം.ബി.ബി.എസിനൊപ്പം എം.ഡി./ഡി.പി.എം./ഡി.എന്‍.ബി. യോഗ്യതയും മെഡിക്കല്‍ ഓഫീസറുടെ ഒഴിവിലേക്ക് എം.ബി.ബി.എസ്. (സൈകാട്രിയില്‍ ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് മുന്‍ഗണന) യോഗ്യതയും സൈകാട്രിക് സോഷ്യല്‍ വര്‍ക്കറുടെ ഒഴിവിലേക്ക് പി.ജി. ഡിപ്ലോമ/എം.ഫില്‍. യോഗ്യതയുമാണ് വേണ്ടത്. അര്‍ഹതപ്പെട്ടവര്‍ ഫെബ്രുവരി 22ന് രാവിലെ 10ന് സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ പകര്‍പ്പുകളുമായി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഹാജരാകണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.