അതിഥി തൊഴിലാളികളുടെ ക്ഷേമം ഉറപ്പു വരുത്താന്‍ സ്പെഷ്യല്‍ ഓഫീസറുടെ മിന്നല്‍ സന്ദര്‍ശനം

post

കാസര്‍ഗോഡ് :  ജില്ലയില്‍ കോവിഡ് 19 വ്യാപനം തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള സ്‌പെഷ്യല്‍ ഓഫീസര്‍  പ്രിന്‍സിപ്പല്‍ സെക്രട്ടറി അല്‍കേഷ്‌കുമാര്‍ ശര്‍മയും റവന്യു ഉദ്യോഗസ്ഥരും വെസ്റ്റ് എളേരി പഞ്ചായത്ത് മാലോത്ത് കസബ സ്‌കൂളില്‍ നൂറോളം അതിഥി തൊഴിലാളികള്‍ക്കു വേണ്ടി ഒരുക്കിയ സംവിധാനം സന്ദര്‍ശിച്ചു. അതിഥി തൊഴിലാളികള്‍ക്കു വേണ്ടിയുള്ള പ്രത്യേക സമൂഹ അടുക്കളയും സന്ദര്‍ശിച്ച് പ്രവര്‍ത്തനം വിലയിരുത്തി.

  സബ് കളക്ടര്‍ അരുണ്‍ കെ വിജയന്‍,  ജില്ലാ ലേബര്‍ ഓഫീസര്‍ എം കേശവന്‍, വെള്ളരിക്കുണ്ട് തഹസില്‍ദാര്‍ പി.വി.കുഞ്ഞിക്കണ്ണന്‍, ലയ്‌സണ്‍ ഓഫീസര്‍ പി വി തുളസീ രാജ് എന്നിവരും കൂടെയുണ്ടായിരുന്നു ഝാര്‍ഖണ്ഡ്, ബീഹാര്‍, രാജസ്ഥാന്‍,  അസാം പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് മാലോത്ത് കസബ സ്‌കൂളില്‍ കഴിയുന്നത്. ലോക് ഡൗണ്‍ മൂലം പ്രതിസന്ധിയിലായ തൊഴിലാളികള്‍ക്ക് തൊഴില്‍ വകുപ്പും പഞ്ചായത്തും വന്യു വകുപ്പുമാണ്  താമസം ഭക്ഷണ സംവിധാനം ഏര്‍പ്പെടുത്തിയത്