ഡിപ്ലോമ ഇന്‍ യോഗ ടീച്ചര്‍ ട്രെയിനിംഗ്

post

പത്തനംതിട്ട: സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ കേരളയുടെ  ആഭിമുഖ്യത്തില്‍  എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളജ് ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ യോഗ ടീച്ചര്‍ ട്രെയിനിംഗ് പ്രോഗ്രാമിലേക്ക്  അപേക്ഷ ക്ഷണിച്ചു.   യോഗ അസോസിയേഷന്‍ ഓഫ് കേരളയുടെ  ജില്ലാ യോഗ പഠന കേന്ദ്രം വഴിയാണ്  ഡിപ്ലോമ പ്രോഗ്രാം നടത്തുന്നത്.   

സ്റ്റേറ്റ്  റിസോഴ്‌സ് സെന്റര്‍ ആസ്ഥാനത്ത് നിലവിലുളള പഠനകേന്ദ്രം വഴിയും  ഡിപ്ലോമ പ്രോഗ്രാമില്‍  ചേര്‍ന്ന് പഠിക്കാം. ഒരു വര്‍ഷമാണ് കാലാവധി. (രണ്ട് സെമസ്റ്റര്‍). പൊതുഅവധി ദിവസങ്ങളിലാകും ക്ലാസുകള്‍.  അടിസ്ഥാന യോഗ്യത പ്ലസ് ടു / തതുല്യം. അപേക്ഷകര്‍ക്ക് 18 വയസ് പൂര്‍ത്തിയായിരിക്കണം.   ഉയര്‍ന്ന പ്രായപരിധി ഇല്ല.  എസ്.എസ്.എല്‍.സി പാസായി  യോഗയില്‍ പ്രാവീണ്യം നേടിയവര്‍ക്ക്  ഒരു വര്‍ഷത്തേക്ക് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയില്‍ ഇളവുണ്ട്.  ഈ ആനുകൂല്യം ആവശ്യമുളളവര്‍  യോഗയിലുളള പ്രാവീണ്യം   വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റ്  ഹാജരാക്കണം.  എസ്.ആര്‍.സി കമ്മ്യൂണിറ്റി  കോളജ്  നടത്തുന്ന  സര്‍ട്ടിഫിക്കറ്റ്  ഇന്‍ യോഗ വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്ക് ഡിപ്ലോമ പ്രോഗ്രാമിന്റെ രണ്ടാം സെമസ്റ്ററില്‍ അഡ്മിഷന്‍ എടുക്കാം. കോഴ്‌സ് ഫീസ് 11,000 രൂപ.  യോഗ  സര്‍ട്ടിഫിക്കറ്റ്  പ്രോഗ്രാം  പൂര്‍ത്തിയാക്കിയവര്‍ രണ്ടാം സെമസ്റ്ററില്‍ അഡ്മിഷന്‍ എടുക്കുമ്പോള്‍ 6500  രൂപ കൊടുക്കണം.  അപേക്ഷാ ഫോറം 200 രൂപ ഒടുക്കി  നേരിട്ടും എസ്.ആര്‍.സി കമ്മ്യൂണിറ്റി  കോളജിന്റെ പേരില്‍ എടുത്ത 250 രൂപയുടെ ഡി.ഡി യോടൊപ്പം അപേക്ഷിച്ചാല്‍ തപാലില്‍ ലഭ്യമാകും.   വിലാസം: ഡയറക്ടര്‍,  സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍, നന്ദാവനം, വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം33. ഫോണ്‍ നമ്പര്‍: 0471 2325101. wwws.rccc.in എന്ന വെബ് സൈറ്റിലൂടെ  ഓണ്‍ലൈനായും അപേക്ഷിക്കാം.   അപേക്ഷ സമര്‍പ്പിച്ച  പ്രിന്റിനോടൊപ്പം  11200 രൂപ ഡി.ഡി ആയോ ആര്‍.ടി.ജി.എസ്, എന്‍.ഇ.എഫ്.ടി  ട്രാന്‍സ്ഫര്‍ ആയോ ഒടുക്കി  അപേക്ഷയോടൊപ്പം എസ്.ആര്‍.സി യിലേക്ക്  നേരിട്ട് അയക്കുക.   അപേക്ഷാ ഫോറം https:/s/rccc.in/download എന്ന ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുത്ത് അപേക്ഷിക്കാം. ജില്ലയിലെ പഠന കേന്ദ്രം  പ്രതിഭാ കോളജ് , കത്തോലിക്കേറ്റ് കോളജ് റോഡ് , പത്തനംതിട്ട689 645. കൂടുതല്‍ വിവരങ്ങള്‍ക്ക്  പി.കെ അശോകന്‍ 9961090979, എസ്. ശ്രീജേഷ് വി.കൈമള്‍9447432066 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.