അടൂര്‍ മണ്ഡലത്തിലെ അഗതിമന്ദിരങ്ങളിലും അനാഥമന്ദിരങ്ങളിലും പച്ചക്കറി കിറ്റ് വിതരണം

post

 പത്തനംതിട്ട: സാമൂഹികനീതി വകുപ്പിന്റെ നേതൃത്വത്തില്‍ അടൂര്‍ മണ്ഡലത്തിലെ എട്ട് അഗതിമന്ദിരങ്ങളിലും അനാഥമന്ദിരങ്ങളിലും 14 ഇനങ്ങള്‍ അടങ്ങിയ പച്ചക്കറി കിറ്റ് വിതരണം ചെയ്തു.  പച്ചക്കറി കിറ്റ് വിതരണം ചിറ്റയം ഗോപകുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. ഹോര്‍ട്ടികോര്‍പ്പില്‍ നിന്നുമാണ് പച്ചക്കറി ലഭ്യമാക്കിയത്. ചടങ്ങില്‍ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ജെ.ഷംല ബീഗം, പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി സന്തോഷ്, സതീഷ് തങ്കച്ചന്‍, സുദീപ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.