ഏഴാറ്റുമുഖം പ്രകൃതിഗ്രാമം ടൂറിസം പദ്ധതി തുടരും

post

കാക്കനാട്: ഏഴാറ്റുമുഖം പ്രകൃതിഗ്രാമം ടൂറിസം പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ നിലവിലുള്ളതുപോലെ തുടരാന്‍ ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്ന യോഗത്തില്‍ തീരുമാനിച്ചു. പ്രകൃതിഗ്രാമം പദ്ധതി പ്രദേശം തങ്ങളുടേതാണെന്ന് വനംവകുപ്പ് അവകാശപ്പെടുന്ന സാഹചര്യത്തില്‍ ഭൂമി സംബന്ധമായ തര്‍ക്കം തീരുന്നത് വരെ നിലവിലെ സ്ഥിതി തുടരാന്‍ എം.എല്‍.എ റോജി എം. ജോണിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനിച്ചു.

  യോഗത്തില്‍ ജില്ലാ കളക്ടര്‍ എസ്. സുഹാസ്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ഡി. കമലമ്മ ഡി.ടി.പി.സി സെക്രട്ടറി എസ്. വിജയകുമാര്‍, റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ജിയോ ബേസില്‍ പോള്‍, ഇറിഗേഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അശോക് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.