ഐ.എം.റ്റി. പുന്നപ്രയില്‍ എം.ബി.എ. അഡ്മിഷന്‍

post

കൊച്ചി: കേരള സര്‍വകലാശാലയുടെയും, എ.ഐ.സി.റ്റി.ഇ.യുടെയും അംഗീകാരത്തോടെ പുന്നപ്ര അക്ഷരനഗരി കേപ്പ് കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന കേരള സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്റ് ടെക്‌നോളജി പുന്നപ്രയില്‍ 2020-2022 ബാച്ചിലേക്കുളള ദ്വിവത്സര ഫുള്‍ടൈം എം.ബി.എ. പ്രോഗ്രാമിലേക്കുളള രണ്ടാംഘട്ട ഗ്രൂപ്പ് ഡിസ്‌കഷനും ഇന്റര്‍വ്യൂവും ഫെബ്രുവരി 22ന് രാവിലെ 10ന് കോളേജില്‍ നടത്തുന്നു. ഫിനാന്‍സ്, മാര്‍ക്കറ്റിങ്, ഹ്യൂമണ്‍ റിസോഴ്‌സ്, ഓപ്പറേഷന്‍സ് എന്നീ സ്‌പെഷ്യലൈസേഷനുകള്‍ വിദ്യാര്‍ഥികള്‍ക്ക് തിരഞ്ഞെടുക്കാം. 50 ശതമാനം മാര്‍ക്കോടെ ബിരുദം, കെമാറ്റ്, സിമാറ്റ്, ക്യാറ്റ് ഉളളവര്‍ക്കും പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് കോളേജുമായി ബന്ധപ്പെടാം. ഫോണ്‍ 0477 22602, 9746 125 234, 9447 729 772, 8129 659 827.