ട്രേഡ്‌സ്മാന്‍ കാര്‍പ്പെന്റര്‍; താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

post

കൊച്ചി: എറണാകുളം തൃക്കാക്കര മോഡല്‍ എഞ്ചിനീയറിംഗ് കോളേജില്‍ ട്രേഡ്‌സ്മാന്‍ കാര്‍പ്പെന്റര്‍ തസ്തികയിലേക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ നേരിട്ട് ഫെബ്രുവരി 24ന് മോഡല്‍ എഞ്ചിനീയറിംഗ് കോളേജില്‍ 10.30ന് ഹാജരാകണം.

യോഗ്യതാ സര്‍ട്ടിഫിക്കറ്റുകമായി (അസലും, പകര്‍പ്പും) ഹാജരാക്കണം. എസ്.എസ്.എല്‍.സി.യും കാര്‍പ്പെന്റര്‍ ട്രേഡിലുളള നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റുമാണ് അപേക്ഷിക്കാനുളള അടിസ്ഥാന യോഗ്യത. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484 257 5370(125)/257 7379.