സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ പോസ്റ്റുമാന്‍ മുഖേന വീടുകളില്‍ ലഭ്യമാക്കാന്‍ നടപടി

post

തിരുവനന്തുപുരം : കോവിഡ് 19 രോഗം പകരുന്നത് ഒഴിവാക്കാന്‍ സാമൂഹിക അകലം പാലിക്കേണ്ടതിനാല്‍, ബാങ്ക് അക്കൗണ്ടുമായി ആധാര്‍ നമ്പര്‍ ലിങ്ക് ചെയ്തിട്ടുളള സാമൂഹ്യ സുരക്ഷാ/ ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക്, ബാങ്കിലോ എ.റ്റി.എംമ്മിലോ പോകാതെ പോസ്റ്റ് ഓഫീസുകള്‍ മുഖേന പെന്‍ഷന്‍ തുക അവരുടെ വീടുകളില്‍ ലഭ്യമാകുന്നതിനുളള ഇന്‍ഡ്യന്‍ പോസ്റ്റല്‍ വകുപ്പിന്റെ  AePS സംവിധാനം പ്രയോജനപ്പെടുത്താം. ഇതു സംബന്ധിച്ച ഉത്തരവ് സ.ഉ(എം.എസ്)നം. 61/2020 പൊതുഭരണ (രഹസ്യ) വകുപ്പ് പുറപ്പെടുവിച്ചു. പോസ്റ്റ് ഓഫീസുകളില്‍ നേരിട്ടുചെന്നോ, ഫോണ്‍ മുഖാന്തിരമോ ആവശ്യമായ തുക സംബന്ധിച്ച അറിയിപ്പ് രാവിലെ നല്‍കിയാല്‍ അന്നുതന്നെ ആവശ്യപ്പെട്ട തുക കമ്മീഷനോ സര്‍വ്വീസ് ചാര്‍ജ്ജോ ഈടാക്കാതെ പോസ്റ്റ്മാന്‍/ബന്ധപ്പെട്ടവര്‍ വീട്ടില്‍ എത്തിക്കും. ബാങ്ക് അക്കൗണ്ടുമായി ആധാര്‍ നമ്പര്‍ ലിങ്ക് ചെയ്തിട്ടുളള ഗുണഭോക്താക്കള്‍ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണം.