തൊഴില്‍ നൈപുണ്യ പരിശീലകര്‍: താത്കാലിക ഒഴിവ്

post

തിരുവനന്തപുരം : അമ്പൂരി കുട്ടമലയിലെ ഐ.റ്റി.ഐയില്‍ ഇലക്ട്രീഷ്യന്‍, കാര്‍പ്പന്ററി ട്രേഡ്, പെരിങ്ങമല ഞാറനീലിയിലെ എം.ഡബ്ല്യു.റ്റി.സിയില്‍ ഫാഷന്‍ ഡിസൈനിംഗ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ടെക്‌നോളജി എന്നിവയില്‍ പരിശീലനം നേടിയവര്‍ക്ക് എംപ്ലോയബിലിറ്റി സ്‌കില്‍, ഇംഗ്ലീഷ് ആന്‍ഡ് വര്‍ക്ക് പ്ലെയിസ് സ്‌കില്‍ എന്നിവയില്‍ പരിശീലനം നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മണിക്കൂറിന് 340 രൂപ ഓണറേറിയം ലഭിക്കും. അപേക്ഷകര്‍ക്ക് സി.റ്റി.എസ്/എ.റ്റി.എസ്(പുതുമുഖങ്ങള്‍ക്ക്) യോഗ്യത വേണം. എംബിഎ/ബിബിഎ/സോഷ്യോളജി, സോഷ്യല്‍വെല്‍ഫെയര്‍, ഇക്കണോമിക്‌സ് എന്നിവയില്‍ ബിരുദമുണ്ടാകണം. രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും ഡി.ജി.റ്റി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് തൊഴില്‍ നൈപുണ്യത്തില്‍ പരിശീലനവും നേടിയിരിക്കണം. പ്ലസ്ടു തലത്തില്‍ ഇംഗ്ലീഷ്, കമ്പ്യൂട്ടര്‍ എന്നിവ പഠിച്ചിരിക്കണം. അപേക്ഷകള്‍ 20ന് മുന്‍പ് പ്രോജക്ട് ഓഫീസര്‍, ഐ.റ്റി.ഡി പ്രോജക്ട് ഓഫീസ്, നെടുമങ്ങാട്, നെടുമങ്ങാട് പി.ഒ എന്ന വിലാസത്തില്‍ ലഭ്യമാക്കണം. ഫോണ്‍: 9446952579 (ഐ.റ്റി.ഐ കുട്ടമല ചീഫ് ഇന്‍സ്ട്രക്ടര്‍(ഇന്‍ ചാര്‍ജ്), 9746318514 (ഇന്‍സ്ട്രക്ടര്‍, എം.ഡബ്ല്യു.റ്റി.സി, ഞാറനീലി).