വിവാഹച്ചെലവ് കമ്മ്യൂണിറ്റി കിച്ചണിലേക്ക് നല്‍കി ദമ്പതികള്‍ മാതൃകയായി

post

തൃശൂര്‍:  വിവാഹത്തിനായി കരുതി വെച്ചിരുന്ന തുക പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണ് സംഭാവന നല്‍കി ദമ്പതികള്‍ മാതൃകയായി. പെരിഞ്ഞനം വെസ്റ്റ് അലേക്കാരന്‍ സജീവ്-ഷൈല ദമ്പതികളുടെ മകന്‍ അശ്വിനും, തറയില്‍ സജീവ്-സുമന ദമ്പതികളുടെ മകള്‍ ശ്രീപയുമാണ് തങ്ങള്‍ വിവാഹത്തിനായി കരുതിവെച്ചിരുന്ന തുക പെരിഞ്ഞനം പഞ്ചായത്തിന്റെ കമ്മ്യൂണിറ്റി കിച്ചനിലേയ്ക്ക് സംഭാവന നല്‍കിയത്. പെരിഞ്ഞനം പഞ്ചായത്ത് പ്രസിഡന്റ് കെ കെ സച്ചിത്തിന് അശ്വിനും ശ്രീപയും ചേര്‍ന്ന് 50000 രൂപ കൈമാറി. സെക്രട്ടറി പി സുജാത, പഞ്ചായത്തംഗങ്ങളായ സ്മിത ഷാജി, പി വി സതീശന്‍, സിഡിഎസ് സുനിത സലീഷ് എന്നിവര്‍ പങ്കെടുത്തു