വെങ്ങാനെല്ലൂര്‍ സഹകരണ ബാങ്ക് 743000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി

post

തൃശൂര്‍:  കോവിഡ് 19 നെ പ്രതിരോധിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വെങ്ങാനെല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ വിഹിതം. സ്റ്റാഫുകളുടെ ഒരു മാസത്തെ സാലറി, പ്രസിഡന്റിന്റെ ഒരു മാസത്തെ ഹോണറേറിയം, ഡയറക്ടേഴ്‌സിന്റെ സിറ്റിംഗ് ഫീസ് ഉള്‍പ്പടെ 7,43,010 രൂപയുടെ ചെക്ക് ബാങ്ക് പ്രസിഡന്റ് എം.വി മനോജ് കുമാര്‍ യു ആര്‍ പ്രദീപ് എംഎല്‍എയ്ക്ക് കൈമാറി.