ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച പെണ്‍കുട്ടികള്‍ക്ക് തൊഴില്‍

post

കോഴിക്കോട്: ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച പെണ്‍കുട്ടികള്‍ക്ക് തൊഴിലവസരം.  കോഴിക്കോട് ഡൗണ്‍സിന്‍ഡ്രോം ട്രസ്റ്റും ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയും യു.എല്‍.സി.സി.എസ് ഫൗണ്ടേഷനും സംയുക്തമായി ആരംഭിക്കുന്ന പദ്ധതിയില്‍ ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച വ്യക്തികള്‍ നിര്‍മിച്ച വസ്തുക്കളുടെ പ്രദര്‍ശനവും വില്‍പ്പനയുമാണ് സംഘടിപ്പിക്കുക. മാര്‍ച്ച് 21ന് അന്തര്‍ദേശീയ ഡൗണ്‍ സിന്‍ഡ്രോം ദിനത്തില്‍  സ്ഥാപനം പ്രവര്‍ത്തനമാരംഭിക്കും.  തൊഴില്‍ ചെയ്യാന്‍ താത്പര്യമുള്ള ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച 21 വയസിനു മുകളില്‍ പ്രായമുള്ള പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍  ഫെബ്രുവരി 21 ന് മുമ്പ് ബയോഡാറ്റ നല്‍കണം.  ഫോണ്‍: 04952730670, 9446000131