സി. എം. ഡി. ആര്‍. എഫ്: പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തി

post

തിരുവനന്തപുരം : കോവിഡ് 19ന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിക്കുന്ന സംഭാവനകള്‍ കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 18 ബാങ്കുകളില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി - അക്കൗണ്ട് നമ്പര്‍ രണ്ട് എന്ന സബ് അക്കൗണ്ട് തുടങ്ങും. ട്രഷറിയിലും ഇതേ പേരില്‍ ട്രഷറി സേവിംഗ്സ് അക്കൗണ്ട് തുടങ്ങും. മാര്‍ച്ച് 27 മുതല്‍ സി. എം. ഡി. ആര്‍. എഫ് അക്കൗണ്ടുകളില്‍ ലഭിച്ച തുക ഈ പുതിയ അക്കൗണ്ടുകളിലേക്ക് മാറ്റും. ഔദ്യോഗിക വെബ്സൈറ്റില്‍ പാന്‍ഡമിക് റിലീഫിനു വേണ്ടി പ്രത്യേക ലിങ്ക് ഉണ്ടാവും. കോവിഡ് കാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പൊതുജനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും അനായാസം സംഭാവന നല്‍കാനും പ്രത്യേക ആവശ്യത്തിനു വേണ്ടിയുള്ള വിനിയോഗം സാധ്യമാക്കാനുമാണ് ഈ മാറ്റങ്ങള്‍. ഫണ്ട് സ്വീകരിക്കുന്ന രീതിയില്‍ മാറ്റങ്ങളില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ജ്യോതി ലബോറട്ടറീസ് രാമചന്ദ്രന്‍, മുംബൈ രണ്ടുകോടി, തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ഒരുകോടി, കല്യാണ്‍ സില്‍ക്ക്സ് ഒരു കോടി, കിംസ് ആശുപത്രി ഒരുകോടി, തിരൂര്‍ അര്‍ബന്‍ ബാങ്ക് 67.15 ലക്ഷം, കടയ്ക്കല്‍ സര്‍വീസ് സഹകരണ ബാങ്ക് 52 ലക്ഷം, സിനിമാ നടന്‍ മോഹന്‍ലാല്‍ 50 ലക്ഷം, മുന്‍ നിയമസഭാ അംഗങ്ങളുടെ ഒരു മാസത്തെ പെന്‍ഷന്‍ തുക, മയ്യനാട് റീജണല്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് 40 ലക്ഷം, എലപ്പുള്ളി ഗ്രാമപഞ്ചായത്ത് 30 ലക്ഷം, അയിരൂപ്പാറ ഫാര്‍മേഴ്സ് സര്‍വീസ് സഹകരണ ബാങ്ക് 25 ലക്ഷം, മണ്ണാര്‍ക്കാട് റൂറല്‍ ബാങ്ക് 25 ലക്ഷം, പിഡബ്ല്യുഡി ഇറിഗേഷന്‍ ആന്റ് എല്‍എസ്ജിഡി എംപ്ലോയീസ് കോര്‍പ്പറേഷന്‍ സൊസൈറ്റി - പബ്ലിക് ഓഫീസ് തിരുവനന്തപുരം 25 ലക്ഷം, കണ്ണൂര്‍ പുഴാതി സര്‍വ്വീസ് സഹകരണ ബാങ്ക് 12,70,700, കണ്ണൂര്‍ ബിഎസ്എന്‍എല്‍ എംപ്ലോയിസ് സൊസൈറ്റി 10 ലക്ഷം, കണ്ണൂര്‍ ചാല സര്‍വ്വീസ് സഹകരണ ബാങ്ക് 11,39,500, കണ്ണൂര്‍ കാപ്പാട് സര്‍വ്വീസ് സഹകരണ ബാങ്ക് 10,23,730, കണ്ണൂര്‍ കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയന്‍ മൗവ്വഞ്ചേരി റൂറല്‍ ബാങ്ക് യൂണിറ്റ് 32,35,177, കണ്ണൂര്‍ മൗവ്വഞ്ചേരി റൂറല്‍ ബാങ്ക് 10,00,000 എന്നിങ്ങനെയാണ് സി. എം.ഡി. ആര്‍. എഫിലേക്ക് കഴിഞ്ഞ ദിവസം ലഭിച്ച സംഭാവന.