സീനിയര്‍ ലാബ് ടെക്‌നീഷ്യന്‍: താത്കാലിക ഒഴിവ്

post

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്ററിലെ ജനറ്റിക് ആന്‍ഡ് മെറ്റബോളിക് ലാബിലേക്ക് ഒരു സീനിയര്‍ ലാബ് ടെക്‌നീഷ്യന്റെ താത്ക്കാലിക ഒഴിവിലേക്ക് ഒരു വര്‍ഷത്തേക്ക് നിയമനം.  ബി.എസ്‌സി മെഡിക്കല്‍ ടെക്‌നോളജി അല്ലെങ്കില്‍ ബി.എസ്‌സി ബയോ കെമിസ്ട്രി പാസായതിനു ശേഷം ഓട്ടോ അനലൈസര്‍ കൈകാര്യം ചെയ്യുന്നതില്‍ നേടിയ മൂന്നു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിയമുള്ളവര്‍ക്ക് അപേക്ഷിക്കാം.  ഗവ. മെഡിക്കല്‍ കേളേജുകള്‍/ ആര്‍.സി.സി/ ശ്രീ ചിത്രാ മെഡിക്കല്‍ സെന്റര്‍/ ഗവ. ലാബുകള്‍ എന്നിവിടങ്ങളില്‍ നിന്നും വിരമിച്ച ലാബ് ടെക്‌നീഷ്യരെയും പരിഗണിക്കും.  കണ്‍സോളിഡേറ്റഡ് റെമ്യൂണറേഷനായി പ്രതിമാസം 22,000 രൂപ ലഭിക്കും.  താത്പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ഡയറക്ടര്‍, ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്റ്ര്‍, മെഡിക്കല്‍ കോളേജ് ക്യാമ്പസ്, തിരുവനന്തപുരം എന്ന വിലാസത്തില്‍ 22ന് വൈകിട്ട് മൂന്നിനകം അപേക്ഷ സമര്‍പ്പിക്കണം.  വിശദവിവരങ്ങള്‍ക്ക്: www.cdckerala.org.