കോവിഡ് 19: ചാലക്കുടിയില്‍ അവലോകനയോഗം

post

തൃശൂര്‍ : കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനും കൊറോണ പ്രതിരോധ നടപടികളുടെ വിലയിരുത്തലിനുമായി ചാലക്കുടിയില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്റെ നേതൃത്വത്തില്‍ ചാലക്കുടി നഗരസഭയില്‍ യോഗം ചേര്‍ന്നു. ബി ടി ദേവസ്സി എംഎല്‍എ, ജില്ലാ കളക്ടര്‍ എസ് ഷാനവാസ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

വിവിധ പഞ്ചായത്തുകളില്‍ നേരിടുന്ന കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ യോഗം വിലയിരുത്തി. തുടര്‍നടപടികള്‍ താമസം കൂടാതെ ജനങ്ങള്‍ക്ക് എത്തിച്ചു നല്‍കുന്നതിനുള്ള നീക്കം വേണമെന്നും മന്ത്രി വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ചാലക്കുടി താലൂക്കിലെ വിവിധ പഞ്ചായത്തു പ്രസിഡന്റുമാര്‍, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍, പോലീസ്, ആരോഗ്യ വിഭാഗം മേധാവികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.