ജില്ലാ ആസ്പത്രിക്ക് രണ്ട് വെന്റിലേറ്റര്‍ കൂടി

post

വയനാട് : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ ആസ്പത്രിയിക്ക് രണ്ട് വെന്റിലേറ്റര്‍ കൂടിയെത്തി. രാഹുല്‍ ഗാന്ധി എം.പി അനുവദിച്ച ഫണ്ടില്‍ നിന്നും 11,20,000 രൂപ വിനിയോഗിച്ചാണ്  ഇവ വാങ്ങിയത്.  മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഉപയോഗിക്കാന്‍ പറ്റുന്ന സംവിധാനമുളള വെന്റിലേറ്ററുകളാണിവ. മൈസൂരില്‍  നിന്നാണ്   ഇവ എത്തിച്ചത്.