പത്തനംതിട്ട ജില്ലയില്‍ സമൂഹ വ്യാപനം പ്രതീക്ഷിക്കുന്നില്ല :ഡി.എം.ഒ

post

പത്തനംതിട്ട : ജില്ലയില്‍ കോവിഡ് 19 ന്റെ സമൂഹ വ്യാപനം പ്രതീക്ഷിക്കുന്നില്ലെന്ന് ഡി.എം.ഒ (ആരോഗ്യം) ഡോ. എ.എല്‍ ഷീജ പറഞ്ഞു. എന്നാല്‍ എല്ലാവരും അതീവ ജാഗ്രത തുടരണം. കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച വിദ്യാര്‍ത്ഥിനിയുടെ വിശദാംശങ്ങള്‍ പരിശോധിച്ചാലേ വേറെ എവിടെയെങ്കിലും ഇതുമായി ബന്ധപ്പെട്ട് സമൂഹ വ്യാപനം ഉണ്ടോ എന്നു മനസിലാക്കാന്‍ കഴിയൂ. ഈ വിദ്യാര്‍ത്ഥിനിയുടെ യാത്രകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ വിശദമായി പരിശോധിക്കുന്നുണ്ടെന്നും ഡി.എം.ഒ പറഞ്ഞു.