വാദ്യോപകരണങ്ങള്‍ നല്‍കുന്നതിനായി അപേക്ഷ ക്ഷണിച്ചു

post

പത്തനംതിട്ട: ജില്ലാ പഞ്ചായത്തിന്റെ 2019-20 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി പട്ടികജാതി യുവതീ യുവാക്കള്‍ക്ക് വാദ്യോപകരണങ്ങള്‍ നല്‍കല്‍ പ്രോജക്ടിലേക്ക് പരിചയവും പ്രാവീണ്യവുമുള്ള 10 മുതല്‍ 15 അംഗങ്ങള്‍ വരെയുള്ള പട്ടികജാതി യുവജനങ്ങളുടെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഗ്രൂപ്പുകളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. ഒരോ വ്യക്തിയുടേയും ജാതി, പ്രവര്‍ത്തനം, ഗ്രൂപ്പില്‍ പ്രവര്‍ത്തിച്ചുവരുന്നതായുള്ള വി.ഇ. ഒ യുടെ റിപ്പോര്‍ട്ട്, അഞ്ചു ശതമാനം ഗുണഭോക്തൃ വിഹിതം അടയ്ക്കാമെന്നുള്ള സമ്മതപത്രം സഹിതം  താല്പര്യമുള്ളവര്‍ ഈ മാസം 23ന് മുന്‍പ് പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫിസീല്‍ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04682322712 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു.