കൊച്ചി നിലയത്തിന്റെ ചാനലുകളില്‍ അനൗണ്‍സര്‍, ആര്‍.ജെ ;അപേക്ഷ ക്ഷണിച്ചു

post

 കൊച്ചി: ആകാശവാണി കൊച്ചി നിലയത്തിന്റെ ചാനലുകളില്‍ അനൗണ്‍സറായും ആര്‍.ജെ ആയും താത്കാലിക അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാന്‍ അപേക്ഷ ക്ഷണിച്ചു. പ്രായം 20 നും 50 നും ഇടയിലായിരിക്കണം. അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത ബിരുദം. താത്പര്യമുളളവര്‍ പേര്, വയസ്, വിലാസം, വിദ്യാഭ്യാസ യോഗ്യത, പരിചയസമ്പന്നത, അഭിരുചികള്‍ ഇവ ഉള്‍പ്പെടുത്തിക്കൊണ്ടുളള അപേക്ഷ, സ്റ്റേഷന്‍ ഡയറക്ടര്‍, ആകാശവാണി, തൃക്കാക്കര.പി.ഒ, കൊച്ചി, പിന്‍കോഡ് 682021 വിലാസത്തില്‍ അയക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 25. കൂടുതല്‍ വിവരങ്ങള്‍ക്ക് കൊച്ചി നിലയത്തിന്റെ ബ്ലോഗ് http://kochifm.blogspot.com/ സന്ദര്‍ശിക്കുക.