കാസര്‍കോട് മെഡിക്കല്‍ കോളേജ് കളക്ടര്‍ സന്ദര്‍ശിച്ചു

post

കാസര്‍കോട് : യുദ്ധകാലാടിസ്ഥാനത്തില്‍ ആരംഭിക്കുന്ന  ഉക്കിനടുക്കയിലെ കാസര്‍കോട് മെഡിക്കല്‍ കോളേജ്   ജില്ലാ കളക്ടര്‍  ഡോ ഡി സജിത് ബാബു  സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. മെഡിക്കല്‍ കോളേജ്  കൊവിഡ് ആശുപത്രിയായി പരിവര്‍ത്തനം ചെയ്യുന്നതിന്  മുന്നോടിയായി ആയിരുന്നു സന്ദര്‍ശനം.

മെഡിക്കല്‍ കോളേജില്‍ ഇന്ന് (ഏപ്രില്‍ 6) മുതല്‍ കോവിഡ്19 രോഗ ബാധിതരെ  ചികിത്സിച്ച് തുടങ്ങും. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശ പ്രകാരം നാലു ദിവസം കൊണ്ടാണ് മെഡിക്കല്‍ കോളേജിനെ അതിനൂതന കോവിഡ് ചികിത്സാ കേന്ദ്രമായി യുദ്ധകാലാടിസ്ഥാനത്തില്‍ പരിവര്‍ത്തിപ്പിച്ചത് .മെഡിക്കല്‍ കോളേജിലേക്ക് 9.6 കോടിയുടെ ഉപകരണങ്ങള്‍ ഉടന്‍ ലഭ്യമാകുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി.സജിത് ബാബു പറഞ്ഞു. കെ എസ് ഇ ബിയുടെ സാമൂഹിക പ്രതിബദ്ധത ഫണ്ടില്‍ നിന്നാണ് തുക അനുവദിച്ചത്. ഇതോടെ മെഡിക്കല്‍ കോളേജാശുപത്രി പൂര്‍ണതോതില്‍ പ്രവര്‍ത്തനം തുടങ്ങാനാകുമെന്ന് കളക്ടര്‍ പറഞ്ഞു.15 നും 50 നും ഇടയിലുള്ള കോവിഡ് 19 സ്ഥിരീകരിച്ച രോഗികളെ ഇവിടെ ചികിത്സിക്കും. തിരുവനന്തപുരത്ത് നിന്നെത്തുന്ന 27 അംഗ മെഡിക്കല്‍ സംഘം ഇവിടെ സേവനം നടത്തും.