വാക് ഇന്‍ ഇന്റര്‍വ്യൂ

post

പത്തനംതിട്ട: സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പത്തനംതിട്ട ജില്ലാ ഓഫീസിലേക്ക്  ഡേറ്റാ കളക്ഷന്‍ , ഇന്‍വന്റൊറൈസേഷന്‍ , മോണിറ്ററിംഗ്  ജോലികള്‍ക്കായി  ആറു മാസത്തെ കരാര്‍ അടിസ്ഥാനത്തില്‍  എഞ്ചിനീയറിംഗ് ബിരുദധാരികളെ ആവശ്യമുണ്ട് (സിവില്‍ / കെമിക്കല്‍ എഞ്ചിനീയറിംഗ്). ടെക്‌നിക്കല്‍ അസിസ്റ്റന്റ്  തസ്തികയിലേക്ക്  രണ്ട് ഒഴിവുകള്‍ ഉണ്ട്. പ്രായപരിധി   26 വയസ് ,വേതനം 25000 രൂപ. താല്‍പര്യമുളളവര്‍  ഈ മാസം 14ന് രാവിലെ 11 ന്  പത്തനംതിട്ട ജില്ലാ ഓഫീസില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണമെന്ന്  മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജില്ലാ എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍ : 0468 2223983, 9447975716.