പോലീസുകാര്‍ക്ക് പഴങ്ങളുമായി എസ്.പി

post

തൃശൂര്‍ : കടുത്ത ചൂടിനെ വകവെക്കാതെ ജോലി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പഴവര്‍ഗ്ഗങ്ങളും കുടിവെള്ളവുമായി തൃശൂര്‍ റൂറല്‍ എസ്.പി വിജയകുമാര്‍ തൃപ്രയാറിലെത്തി. എസ്.പിയില്‍നിന്നും പഴവര്‍ഗ്ഗങ്ങള്‍ വലപ്പാട് പോലീസ് എസ്.എച്ച് ഒ കെ സുമേഷ്, സബ് ഇന്‍സ്‌പെക്ടര്‍ അരിസ്റ്റോട്ടില്‍ എന്നിവര്‍ ഏറ്റുവാങ്ങി. ഡി.വൈ.എസ്.പി ഫേമസ് വര്‍ഗ്ഗീസ്, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി ഗോപാലക്യഷ്ണന്‍ എന്നിവരും പൊലീസ് മേധാവിക്കൊപ്പമുണ്ടായിരുന്നു. സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദ്ദേശാനുസരണം കഴിമ്പ്രം സുനാമി കോളനിയിലെത്തിയ പൊലീസ് സൂപ്രണ്ട് അതിഥി തൊഴിലാളികള്‍ക്ക് ഐ.ഡി കാര്‍ഡുകളും വിതരണം ചെയ്തു.