തിരുവല്ല ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് 2500 ട്രിപ്പിള്‍ ലെയര്‍ മാസ്‌ക്കുകള്‍ കൈമാറി

post

പത്തനംതിട്ട:  കോവിഡ് 19 രോഗപ്രതിരോധ പ്രവര്‍ത്തങ്ങളുടെ ഭാഗമായി തിരുവല്ല ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളജില്‍ നിന്നും മാനേജര്‍ ഫാ.സിജോ പന്തപ്പള്ളിയുടെ നേതൃത്വത്തില്‍ 2500 ട്രിപ്പിള്‍ ലെയര്‍ മാസ്‌കുകളും അഞ്ചു ലിറ്റര്‍ സാനിറ്റൈസറും ജില്ലാ ഭരണകൂടത്തിന് കൈമാറി. ബിലീവേഴ്‌സ് ചര്‍ച്ചിന്റെ തയ്യല്‍ യൂണിറ്റില്‍ നിര്‍മിച്ച മാസ്‌കുകളും ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ലാബില്‍ ആശുപത്രി സ്റ്റാഫുകള്‍ നിര്‍മിച്ച സാനിറ്റൈസറുമാണ് ജില്ലാ കളക്ടര്‍ പി.ബി. നൂഹിന്റെ സാന്നിധ്യത്തില്‍ എന്‍എച്ച്എം ഡി.പി.എം: ഡോ.എബി സുഷന് കൈമാറിയത്. ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് കമ്മ്യൂണിറ്റി മെഡിസിന്‍ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ഗീതു മാത്യു, ലിബു ടി. ബാബു എന്നിവര്‍ പങ്കെടുത്തു.