ജില്ലാ ആസ്പത്രിയിലെ സൗകര്യങ്ങള്‍ വിലയിരുത്തി

post

വയനാട്  : കോവിഡ് ആസ്പത്രിയായി പരിവര്‍ത്തനം ചെയ്ത മാനന്തവാടി ജില്ലാ ആസ്പത്രി  ജില്ലാകളക്ടര്‍ ഡോ.അദീല കളക്ടര്‍ അബ്ദുളള സന്ദര്‍ശിച്ച് സൗകര്യങ്ങള്‍ വിലയിരുത്തി.  മുഴുവന്‍ സജ്ജീകരണങ്ങളും തൃപ്തികരമെന്ന് കളക്ടര്‍ പറഞ്ഞു. ആവശ്യത്തിന് ഡോക്ടര്‍മാരെയും നഴ്സുമാരെയും ക്ലീനിംഗ് ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്. 30 ഡോക്ടര്‍മാരുടെ സേവനം ലഭ്യമാണ്. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആവശ്യമായ പേഴ്സണ്ല്‍ പ്രൊട്ടക്ടീവ് എക്യുപ്മെന്റ് (പി.പി.ഇ) കിറ്റുകള്‍,മാസ്‌ക്കുകള്‍,ഗ്ലൗസുകള്‍ തുടങ്ങിയവ സ്റ്റോക്കുണ്ട്. നിലവിലെ സാഹചര്യം നേരിടാന്‍ പര്യാപ്തമായി 8 വെന്റിലേറ്റര്‍ സൗകര്യവും ഇവിടെ ഉണ്ട്. കൂടുതല്‍ വെന്റിലേറ്ററുകള്‍ ലഭ്യമാക്കാനുളള നടപടികള്‍ സ്വീകരിച്ച് വരികയാണ്. 33 ഐ.സി.യു ബെഡ്ഡുകളും സജ്ജീകരിച്ചിട്ടുണ്ട്. ഐസൊലേഷന്‍ വാര്‍ഡില്‍ 50 ബെഡ്ഡുകളും, 30 ഐസൊലേഷന്‍ റൂമുകളും ക്രമീകരിച്ചിട്ടുണ്ട്. ഐസൊലേഷന്‍ വാര്‍ഡില്‍ എണ്‍പതിലധികം ബെഡ്ഡുകളും അത്യാവശ്യ ഘട്ടത്തില്‍ ഉപയോഗപ്പെടുത്താനായി തയ്യാറാക്കിയിട്ടുണ്ട്.