പക്ഷി മൃഗാദികള്‍ക്ക് കുടിവെളളം നല്‍കി പഴയന്നൂര്‍ നഗരസഭ

post

തൃശൂര്‍ : കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ലോക് ഡൗണായപ്പോള്‍ പക്ഷി മൃഗാദികള്‍ക്കായി പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ സഹായം. പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ 24 ഇടങ്ങളില്‍ പക്ഷി മൃഗാദികള്‍ക്ക് കുടിവെള്ള സംവിധാനം ഒരുങ്ങി. ബ്ലോക്ക് വൈസ് പ്രസിഡന്റ് എം പത്മകുമാര്‍ ചേലക്കര ബസ് സ്റ്റാന്‍ഡില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ചേലക്കര പഞ്ചായത്ത് പ്രസിഡന്റ് ആര്‍ ഉണ്ണികൃഷ്ണന്‍, വൈസ് പ്രസിഡന്റ് ഗായത്രി ജയന്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീകുമാര്‍, മെമ്പര്‍മാര്‍, ബ്ലോക്ക് ബിഡിഒ, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.