നിരീക്ഷണത്തിലായിരുന്ന കെ.എസ്.ആര്‍.ടി.സി കണ്ടക്ടറുടെ ഫലം നെഗറ്റീവ്

post

രോഗം സ്ഥിരീകരിച്ച കാരാക്കുറുശ്ശി സ്വദേശിയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തില്‍ ഉണ്ടായിരുന്നവരുടെ ഫലം നെഗറ്റീവ്

പാലക്കാട് : കാരാക്കുറുശ്ശിയില്‍ കോവിഡ് - 19 ബാധിച്ച യാളുടെ  മകനും കെ.എസ്.ആര്‍.ടി.സി ബസ് കണ്ടക്ടറുമായ വ്യക്തിയുടെ രണ്ടാമത്തെ സാമ്പിള്‍ പരിശോധനാ ഫലവും നെഗറ്റീവാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. മണ്ണാര്‍ക്കാട് ഡിപ്പോയില്‍ ജോലി ചെയ്തിരുന്ന ഇദ്ദേഹം മാര്‍ച്ച് 17ന് മണ്ണാര്‍ക്കാട്-കോയമ്പത്തൂര്‍  റൂട്ടിലും 18ന് മണ്ണാര്‍ക്കാട്-തിരുവനന്തപുരം റൂട്ടിലും ഡ്യൂട്ടി ചെയ്തിരുന്നു. മാര്‍ച്ച് 25ന് രോഗം സ്ഥിരീകരിച്ച കാരാക്കുറുശ്ശി സ്വദേശിയുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന  മറ്റു കുടുംബാംഗങ്ങളുടെയും മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രി, പി ബാലന്‍ ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലെ  ഡോക്ടര്‍മാര്‍, സ്റ്റാഫ് എന്നിവരുടെയും ഫലം നെഗറ്റീവ് ആണെന്ന് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചിട്ടുണ്ട്. രണ്ടാമത്തെ ഫലം നെഗറ്റീവാണെങ്കിലും  രണ്ടുദിവസം കൂടി ആശുപത്രിയില്‍ നിരീക്ഷിച്ചതിന് ശേഷമാകും വ്യക്തികളെ വിട്ടയക്കുക.