കോവിഡ്- 19; ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 21,934 പേര്‍

post

പുതുതായി ഒരു പോസിറ്റീവ് കൂടി

കോഴിക്കോട് :ജില്ലയില്‍ ഇന്നലെ ആകെ 21,934 പേര്‍ നിരീക്ഷണത്തിലുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി ജയശ്രീ അറിയിച്ചു. പുതുതായി വന്ന ഒന്‍പത് പേര്‍ ഉള്‍പ്പെടെ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള 28 പേരാണ് ആകെ ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. നാല് പേരെ ഡിസ്ചാര്‍ജ്ജ് ചെയ്തു. 

ഇന്ന് പുതുതായി ഒരു പോസിറ്റീവ് കേസ് കോഴിക്കോട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച 25 കാരനായ യുവാവ് മാര്‍ച്ച് 18 നുള്ള എയര്‍ഇന്ത്യ വിമാനത്തില്‍ (AI 938) ദുബായില്‍ നിന്നും കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രാത്രി എട്ടിന് എത്തുകയും രാത്രി 9 മണിയോടെ സ്വന്തം വാഹനത്തില്‍ കോഴിക്കോടുള്ള വീട്ടിലേക്ക് യാത്രതിരിക്കുകയും ചെയ്തു 11 മണിയോടെ വീട്ടിലെത്തി. കൃത്യമായി ഐസൊലേഷനില്‍ കഴിയുന്നിനിടെ മാര്‍ച്ച് 31 ന് ഫോണ്‍  മുഖാന്തിരം ദിവസേന നടത്താറുള്ള ആരോഗ്യപരിശോധനക്കിടെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകര്‍ ക്രമീകരിച്ച ആംബുലന്‍സില്‍ ഉച്ചക്ക്  1.30 ഓടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ച് അവിടെ നിന്നും  ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി.