കോവിഡ് 19 : സൂം കോണ്‍ഫറന്‍സില്‍ മന്ത്രിയും ജനപ്രതിനിധികളും

post

കൊല്ലം : ജില്ലയിലെ കോവിഡ് പ്രതിരോധ നടപടികള്‍ വിലയിരുത്തുന്നതിനായി നടത്തുന്ന അവലോകന യോഗത്തില്‍ സൂം വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ മന്ത്രി കെ രാജുവും എം പി മാരും എം എല്‍ എ മാരും പങ്കെടുത്തു. സൗജന്യ റേഷന്‍ വിതരണം അതിഥി തൊഴിലാളികള്‍ക്കുള്ള ഭക്ഷണ സാമഗ്രികളുടെ വിതരണം, സമൂഹ അടുക്കളകള്‍, സന്നദ്ധ പ്രവര്‍ത്തകരുടെ വിന്യാസം, ഗൃഹനിരീക്ഷണ വാര്‍ഡുതല കമ്മിറ്റികളുടെ പ്രവര്‍ത്തനം, കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകള്‍, കെയര്‍ സെന്ററുകള്‍ എന്നിവയുടെ പ്രവര്‍ത്തനം, വിവിധ വകുപ്പുകളുടെ ഏകോപനം തുടങ്ങിയ വിഷയങ്ങളാണ് കോണ്‍ഫറന്‍സില്‍ അവലോകനം ചെയ്തത്.

എം പി മാരായ എന്‍ കെ പ്രേമചന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ്, കെ സോമപ്രസാദ്, എം എല്‍ എ മാരായ മുല്ലക്കര രത്നാകരന്‍, കെ ബി ഗണേഷ്‌കുമാര്‍, പി അയിഷാ പോറ്റി, ജി എസ് ജയലാല്‍, എം നൗഷാദ്, ആര്‍ രാമചന്ദ്രന്‍, മേയര്‍ ഹണി ബഞ്ചമിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.