രോഗികള്‍ക്ക് സമാശ്വാസ ക്രമീകരണങ്ങളുമായി ആരോഗ്യവകുപ്പ്

post

 വയനാട് : ജില്ലാ ആശുപത്രി കോവിഡ് ആശുപത്രിയായ സാഹചര്യത്തില്‍ ആശുപത്രിയെ ആശ്രയിക്കുന്ന പൊതുജനങ്ങള്‍ക്ക് സമാശ്വാസ ക്രമീകരണങ്ങളൊരുക്കി ആരോഗ്യ വകുപ്പ്. ജനറല്‍ ഒ.പിക്കായി പരമാവധി അതാത് കുടുംബാരോഗ്യകേന്ദ്രം, സാമൂഹ്യാരോഗ്യകേന്ദ്രം, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ ഡോക്ടര്‍മാരെ കാണണം. പൊരുന്നന്നൂര്‍, പനമരം സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളില്‍ 24 മണിക്കൂര്‍ സേവനം ലഭ്യമാണ്. പൊരുന്നന്നൂര്‍ സി.എച്ച്.സിയില്‍ ജനറല്‍ ഒ.പി., ഇ.എന്‍.ടി, നേത്ര വിഭാഗം, ഡെന്റല്‍, പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് വിഭാഗങ്ങളില്‍ ചികില്‍സ ലഭിക്കും. 

പനമരം സി.എച്ച്.സിയില്‍  ജനറല്‍ ഒ.പിയ്ക്ക് പുറമെ കുട്ടികളുടെ വിഭാഗത്തിലും സേവനം ലഭ്യമാണ്.  കല്‍പ്പറ്റ ജനറല്‍ ആശുപത്രി, സുല്‍ത്താന്‍ ബത്തേരി , വൈത്തിരി താലൂക്ക് ആശുപത്രികളില്‍  ഓര്‍ത്തോ ,മെഡിസിന്‍ ,ജനറല്‍ സര്‍ജറി, ഇ എന്‍ ടി , നേത്ര വിഭാഗം, ഗൈനക്കോളജി, കുട്ടികളുടെ വിഭാഗം എന്നിവയില്‍ ചികില്‍സ ലഭ്യമാണ്. മാനന്തവാടിയിലെ  മൂന്ന് സ്വകാര്യ ആശുപത്രിയിലും ഉതോടൊപ്പം സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സെന്റ് ജോസഫ് ആസ്പത്രിയില്‍ അടിയന്തര ശസ്ത്രക്രിയകളും പ്രസവവും നടത്താം. പേവാര്‍ഡ് സൗകര്യം ലഭ്യമല്ല.സെന്റ് വിന്‍സെന്റ് ഗിരിയില്‍ അത്യാഹിത വിഭാഗവും ഒ.പി സൗകര്യവുമുണ്ട്. ജ്യോതി ആസ്പത്രിയില്‍ ഗൈനക്കോളജി ഒ.പി സൗകര്യമാണ് ഉണ്ടാകുക. ഇവിടങ്ങളില്‍ ജെ.എസ്.വൈ,ആര്‍.ബി.എസ്.കെ സൗകര്യം ഉപയോഗപ്പെടുത്താം. എല്ലാ ആസ്പത്രികളിലും ട്രൈബല്‍ പ്രമോട്ടര്‍മാരുടെ സേവനം ലഭ്യമാണ്. ഗര്‍ഭിണികള്‍ക്ക്  ജില്ലയിലെ ഏത് ആശുപത്രിയിലും ചികില്‍സ തേടാമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.