സപ്ലൈ ഓഫീസ് കണ്‍ട്രോള്‍ റൂം തുറന്നു

post

ഇടുക്കി : ജില്ലാ സപ്ലൈ ഓഫീസില്‍ 24 മണിക്കൂര്‍ കോവിഡ് 19 കണ്‍ട്രോള്‍ റൂം ആരംഭിച്ചു.  04862 232321 എന്ന നമ്പരില്‍ പൊതുവിതരണവുമായി ബന്ധപ്പെട്ട പരാതികള്‍ അറിയിക്കാം. മെയ് മാസത്തെ ഭക്ഷ്യധാന്യങ്ങളുടെ വിട്ടെടുപ്പും  ആരംഭിച്ചു. 203 ലോഡ് ഭക്ഷ്യധാന്യങ്ങള്‍ വിട്ടെടുത്തിട്ടുണ്ട്. ഏപ്രില്‍ മാസത്തെ അഡ്വാന്‍സ് വാതില്‍പ്പടി വിതരണം പുരോഗമിക്കുന്നു. താലൂക്ക് സപ്ലൈ ഓഫീസര്‍മാരും റേഷനിംഗ് ഇന്‍സ്പെക്ടര്‍മാരും പൊതുവിപണിയിലെ വിലനിലവാരം പരിശോധിക്കുന്നതിനും കരിഞ്ചന്ത, പൂഴ്ത്തിവയ്പ് എന്നിവ തടയുന്നതിനുമായി 61 പരിശോധനകള്‍ നടത്തിയതില്‍ 19 ക്രമക്കേടുകള്‍ കണ്ടെത്തി. നിലവില്‍ പൊതുവിപണിയില്‍ എല്ലാ അവശ്യസാധനങ്ങളും ലഭ്യമാണെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.