സംസ്ഥാന സ്‌കൂള്‍ കായികമേള ജേതാക്കള്‍ക്ക് ഉജ്ജ്വല സ്വീകരണം

post

പാലക്കാട്: കണ്ണൂരില്‍ നടന്ന 63മത് സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ വിജയ കിരീടം നേടിയ പാലക്കാട് ജില്ലാ കായിക ടീമംഗങ്ങള്‍ക്ക് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ഓഫീസിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. പി.എം.ജി ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും തുടങ്ങി ഗവ. മോയന്‍ മോഡല്‍ യു.പി സ്‌കൂള്‍ വരെ വിജയ കിരീടം വഹിച്ച് പി.എം.ജി വിദ്യാര്‍ഥിനികളുടെ ബാന്‍ഡ് അകമ്പടിയോടെയാണ് വിദ്യാര്‍ത്ഥികളും പരിശീലകരും അധ്യാപകരും എത്തിയത്. ഗവ. മോയന്‍ മോഡല്‍ യു.പി സ്‌കൂളില്‍ ഒരുക്കിയ സ്വീകരണ പരിപാടി വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിനുമോള്‍ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ജില്ലാ സ്‌പോര്‍ട്്്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. പ്രേംകുമാര്‍ അധ്യക്ഷനായി.

വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.കൃഷ്ണന്‍, ജില്ലാ പഞ്ചായത്തംഗം നിധിന്‍ കണിച്ചേരി, ജില്ലാ സ്‌കൂള്‍ സ്‌പോര്‍ട്‌സ് കോഡിനേറ്റര്‍ ജിജി ജോസഫ്, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോഡിനേറ്റര്‍ ടി.ജയപ്രകാശ്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ വൈസ് പ്രസിഡണ്ട് ഹരിദാസ്, എ.ഇ.ഒ സുബ്രഹ്മണ്യന്‍, നഗരസഭാ കൗണ്‍സിലര്‍ ഉദയന്‍, അധ്യാപക സംഘടന പ്രതിനിധികളായ എം.എ.അരുണ്‍കുമാര്‍, കരീം പടുകുണ്ടില്‍, ഹമീദ് കൊമ്പത്ത്, എ.ജെ. ശ്രീനി, സതീഷ് മോന്‍, പൗലോസ്, വി.യു.ജോണ്‍സണ്‍, പി.എസ്.ജവഹര്‍, വി.എ.എം.യൂസഫ്, എം.കെ.മുബാറക്, മേളകളുടെ സെക്ഷന്‍ സൂപ്രണ്ട് പി.തങ്കപ്പന്‍, ഹയര്‍ സെക്കന്‍ഡറി പ്രതിനിധി അനില്‍, മോയന്‍ എല്‍.പി. എസ് പ്രധാനാധ്യാപിക മണിയമ്മ,  പി.ടി.എ പ്രസിഡണ്ട് പി.ഷംസുദ്ദീന്‍, കായികാധ്യാപകരായ ചന്ദ്രന്‍ മുതലമട, ജാഫര്‍ ബാബു, രാമചന്ദ്രന്‍, എന്നിവര്‍ സംസാരിച്ചു.