കോവിഡ് 19: സഹായത്തിന് ഫയര്‍ഫോഴ്സ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിക്കാം

post

ഇടുക്കി : ജില്ലയില്‍ ഒറ്റപ്പെട്ട് താമസിക്കുന്ന പരസഹായം ഇല്ലാത്ത വൃദ്ധരായവര്‍ക്കും അംഗവൈകല്യമുള്ളവര്‍ക്കും മാനസിക വൈകല്യമുള്ളവര്‍ക്കും ഭക്ഷണമോ മരുന്നോ എത്തിക്കേണ്ട സാഹചര്യങ്ങള്‍, ആംബുലന്‍സ് സേവനം ആവശ്യമുണ്ടെങ്കില്‍ ഫയര്‍ഫോഴ്സ് ടോള്‍ഫ്രീ നമ്പര്‍ ആയ 101 ലോ ജില്ലാ കണ്‍ട്രോള്‍ റൂം (04862236100)  ഫോണ്‍ നമ്പറിലോ വിളിച്ചാല്‍ എല്ലാവിധ സഹായങ്ങളും നല്‍കും.  ജില്ലയിലെ എട്ട് ഫയര്‍ ആന്റ് റെസ്‌ക്യൂ സ്റ്റേഷനുകളിലെ 240ല്‍പ്പരം ജീവനക്കാര്‍ സേവന സന്നദ്ധരായുണ്ട്. കോവിഡ് രോഗബാധ സ്ഥിരീകരിക്കപ്പെട്ട സ്ഥലങ്ങളിലും  കോവിഡ് രോഗികളെ ശുശ്രൂഷിക്കുന്ന ആശുപത്രികളിലും ജനങ്ങള്‍ അവശ്യസാധനങ്ങള്‍ വാങ്ങാന്‍ എത്തുന്ന പൊതുസ്ഥലങ്ങളിലും അവശ്യ സര്‍വ്വീസ് നടത്തുന്ന ഓഫീസ് പരിസരങ്ങളിലും കോവിഡ് രോഗികളെ ട്രാന്‍സ്പോര്‍ട്ട് ചെയ്യുന്ന വാഹനങ്ങളിലും  ഫയര്‍ ആന്റ് റസ്‌ക്യൂ വകുപ്പ് അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.  കൂടാതെ ഫയര്‍ ആന്റ് റസ്‌ക്യൂ വകുപ്പ് സിവില്‍ ഡിഫന്‍സ് വോളണ്ടിയര്‍മാരെ ഉള്‍പ്പെടുത്തി ഓരോ പഞ്ചായത്തിലും കമ്യൂണിറ്റി കിച്ചണില്‍ നിന്നും ജനങ്ങള്‍ക്ക് ആഹാരം മരുന്ന് എന്നിവ എത്തിച്ചുകൊടുക്കുന്നതിനും വകുപ്പിലെ വാഹനങ്ങളും ജീവനക്കാരും കര്‍മ്മനിരതരാണെന്നും എറണാകുളം റീജിയണല്‍ ഫയര്‍ ഓഫീസര്‍ പറഞ്ഞു.