റിസര്‍ച്ച് അസോസിയേറ്റ്: എഴുത്തുപരീക്ഷ എട്ടിന്

post

തിരുവനന്തപുരം: ആസൂത്രണ സാമ്പത്തികകാര്യ (സി.പി.എം.യു) വകുപ്പിലെ എസ്.ഡി.ജി കരാര്‍ അടിസ്ഥാനത്തില്‍ സാമൂഹിക, സാമ്പത്തിക, പാരിസ്ഥിതിക മേഖലകളിലേയ്ക്ക് റിസര്‍ച്ച് അസ്സോസിയേറ്റ്‌സിനെ തിരഞ്ഞെടുക്കുന്നതിന് ചുരുക്കപ്പട്ടിക തയ്യാറാക്കുന്നതിനുളള എഴുത്തു പരീക്ഷ ഫെബ്രുവരി എട്ടിന് രാവിലെ പത്തിന് തിരുവനന്തപുരം തൈക്കാട് ഗവണ്‍മെന്റ് ആര്‍ട്‌സ് കോളേജില്‍ നടത്തും. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഹാള്‍ ടിക്കറ്റ് അയച്ചിട്ടുണ്ട്. ഹാള്‍ ടിക്കറ്റ് ലഭിച്ചിട്ടുളള എല്ലാ അപേക്ഷകരും അന്ന് രാവിലെ 9.30 മുന്‍പ് ഹാള്‍ടിക്കറ്റില്‍ നിഷ്‌കര്‍ഷിച്ചിട്ടുളള ഐഡന്റിറ്റി കാര്‍ഡ് സഹിതം പരീക്ഷ ഹാളില്‍ ഹാജരാകണം.