കോവി ഡ്- 19 വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ കൃത്യമായ മറുപടി നല്കി സഹകരിക്കണം

post

ആലപ്പുഴ : ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പില്‍ നിന്നും വീടുകളില്‍ നിരീക്ഷണത്തിലുള്ള വരെ ഓട്ടോമേറ്റഡ് കോള്‍ വഴി ബന്ധപ്പെടുമ്പോള്‍ കൃത്യമായ മറുപടി നല്‍കി സഹകരിക്കണമെന്ന് ജില്ലാ കലക്ടര്‍. കണ്‍ട്രോള്‍ റൂമില്‍ നിന്ന്  രോഗവിവരങ്ങള്‍ തിരക്കിയുള്ള ഓട്ടോമേറ്റഡ് ഫോണ്‍ കോളുകള്‍ക്ക് പലരും കൃത്യമായി മറുപടി നല്കുന്നില്ലെന്ന് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് ഈ നിര്‍ദേശം.

വീടുകളില്‍ നിരീക്ഷണത്തിലുള്ളവരുടെ രോഗവിവരങ്ങളും ആവശ്യങ്ങളും അറിയുവാനായാണ് ദിവസേന ടെലിഫോണ്‍ വഴി ബന്ധപെട്ടു വരുന്നത്. ഓണ്‍ലൈന്‍ സംവിധാനങ്ങളുടെ അടിസ്ഥാനത്തില്‍  വിളിക്കുന്നയാളുടെ മറുപടികള്‍ രേഖപ്പെടുത്തുകയും ആരോഗ്യ വകുപ്പ് ഓരോന്നും പരിശോധിക്കയുകയും അതതു ദിവസത്തെ മറുപടിക്കനുസരിച്ചു വൈദ്യസഹായം അടക്കമുള്ള നടപടികള്‍ സ്വീകരികയ്ക്കയും    ചെയ്യുന്നു. ഏതെങ്കിലും  സാഹചര്യത്തില്‍ കോള്‍ അറ്റന്‍ഡ് ചെയ്യുവാന്‍ സാധിക്കുന്നില്ലായെങ്കില്‍ അതേ നമ്പറിലേക്ക് തിരിച്ചു വിളിച്ചും  മറുപടി രേഖപ്പെടുത്താവുന്നതാണ്.

ഇത്തരം കോളുകള്‍ക്ക്  മറുപടി തന്നാല്‍ മാത്രമേ കൃത്യമായ വിവരശേഖരണവും നിരീക്ഷണത്തിലിരിക്കുന്നവരുടെ ആരോഗ്യസ്ഥിതി അനുസരിച്ച് അവശ്യ നിര്‍ദേശങ്ങള്‍ നലകാനും പറ്റുകയുള്ളൂ . അതിനാല്‍ 0484 7136828   നമ്പറില്‍ നിന്ന് വരുന്ന കോളുകള്‍ക്ക്  അവഗണിക്കാതെ ശരിയായ മറുപടി തരണമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.