ഏലപ്പാറ ടൗണും പരിസരവും അണുവിമുക്തമാക്കി ഏലപ്പാറ പഞ്ചായത്ത്

post

ഇടുക്കി : കോവിഡ്- 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഏലപ്പാറ ടൗണും പരിസരവും അണുവിമുക്തമാക്കി ഏലപ്പാറ പഞ്ചായത്ത്. സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരമാണ് പഞ്ചായത്ത് വിവിധ പ്രതിരോധ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നത്. പഞ്ചായത്തില്‍ ഓരോ വാര്‍ഡിലും ശുചീകരണത്തിനായി മേണിറ്ററിംഗ് കമ്മറ്റിക്ക് രൂപം നല്‍കി. ഈ കമ്മറ്റിയുടെ നേതൃത്വത്തിലാണ് ഓരോ വാര്‍ഡിലും ശുചീകരണം നടത്തുന്നത്.

ശുചീകരണ പ്രവര്‍ത്തനം ഉള്‍പ്പെടെ കോവിഡ് പ്രതിരോധവും, മുന്‍കരുതലുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും നടപ്പാക്കി വരുന്നതായി ഏലപ്പാറ പഞ്ചായത്ത് പ്രസിഡന്റ് ആര്‍ രാജേന്ദ്രന്‍ പറഞ്ഞു. ഏലപ്പാറയിലും വാഗമണ്ണിലുമായി രണ്ട് കമ്യൂണിറ്റി കിച്ചണ്‍ ആരംഭിച്ചിട്ടുണ്ട്. ഗ്രാമ പഞ്ചായത്തംഗങ്ങള്‍, കുടുംബശ്രീ അംഗങ്ങള്‍, രാഷ്ട്രിയ പ്രവര്‍ത്തകര്‍, പൊതു പ്രവര്‍ത്തകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനം  നടത്തി വരുന്നത്. പ്രവര്‍ത്തകരുടെ എണ്ണം കൂടാതെയും മുന്‍കരുതലുകള്‍ സ്വീകരിച്ചുമാണ് ടൗണിലും വാര്‍ഡുകളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ശുചീകരണത്തോടൊപ്പം ഏലപ്പാറ ടൗണ്‍ അണുവിമുക്തമാക്കുകയും ചെയ്തു.