സംസ്ഥാനത്ത് 32 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

post

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് (30 മാര്‍ച്ച് 2020) 32 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 17 പേര്‍ വിദേശത്തുനിന്ന് എത്തിയവരും 15 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരുമാണ്. ഇതോടെ സംസ്ഥാനത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 213 ആയെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കാസര്‍കോഡ് - 17, കണ്ണൂര്‍ - 11, വയനാട് - 2, ഇടുക്കി - 2 എന്നിങ്ങനെയാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്. നിലവില്‍ 1,57,283 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 1,56,660 പേര്‍ വീടുകളിലും 623 പേര്‍ ആശുപത്രികളിലുമാണ്. ഇന്ന് മാത്രം 126 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 6991 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 6034 എണ്ണത്തില്‍ രോഗബാധയില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.