ആഴ്ചയില്‍ ഒരു ദിവസം ജില്ലയ്ക്ക് പുറത്ത് പോകാം

post

വയനാട് : കോവിഡ് 19 രോഗ ബാധ തടയുന്നതിനായി ജില്ലയിലെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളുമായി ബന്ധപ്പെട്ട എല്ലാ ജീവനക്കാര്‍ക്കും ഓരോ ആഴ്ച ഇടവിട്ട് ജോലി നിശ്ചയിക്കണമെന്ന് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.  മറ്റ് ജില്ലകളില്‍ താമസിക്കുന്ന ആശുപത്രി ജീവനക്കാരെ എല്ലാ ദിവസവും ജില്ലക്ക് പുറത്തു പോകാന്‍ അനുവദിക്കില്ല.  മുലയൂട്ടുന്ന അമ്മമാര്‍ക്ക് ഇത് ബാധകമല്ല.  അവര്‍ ഡി.എം.ഒ.യില്‍ നിന്ന് പ്രത്യേക അനുമതി വാങ്ങണം.  ആഴ്ചയില്‍ ഒരു ദിവസമല്ലാതെ ജില്ലാ അതിര്‍ത്തി കടക്കാന്‍ അനുവദിക്കില്ല.