ജലനിധിയില്‍ ഡെപ്യൂട്ടേഷന്‍ നിയമനം

post

തിരുവനന്തപുരം : ജലനിധിയുടെ മലപ്പുറം, കണ്ണൂര്‍ റീജിയണല്‍ പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റുകളില്‍ റീജിയണല്‍ പ്രോജക്ട് ഡയറക്ടര്‍ തസ്തികയിലേയ്ക്ക് അന്യത്രസേവന വ്യവസ്ഥയില്‍ അപേക്ഷ ക്ഷണിച്ചു.

അപേക്ഷകര്‍ക്ക് 10 വര്‍ഷം ഗ്രാമീണവികസനം അല്ലെങ്കില്‍ ജലവിതരണ മേഖലയില്‍ പ്രവൃത്തിപരിചയം വേണം.  സാമൂഹ്യ അടിസ്ഥാനത്തിലുള്ള വികസന പദ്ധതികള്‍/ പ്രോജക്ട് മാനേജ്‌മെന്റ് എന്നിവയിലുള്ള അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം അഭികാമ്യം.  സര്‍ക്കാര്‍/ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സീനിയര്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍/ ഡെപ്യൂട്ടി ഡവലെപ്‌മെന്റ് കമ്മീഷണര്‍ തസ്തികയില്‍ കുറയാത്ത റാങ്കില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഫെബ്രുവരി 20 വരെ അപേക്ഷിക്കാം.  കൂടുതല്‍ വിവരങ്ങള്‍ക്ക്: www.jalanidhi.kerala.gov.in