പാലക്കാട് - തമിഴ്നാട് ഗതാഗത തടസം പരിഹരിക്കാൻ തമിഴ്നാട് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

post

പാലക്കാട്:പാലക്കാട്-തമിഴ്നാട് ഗതാഗത തടസം പരിഹരിക്കാൻ തമിഴ്നാട് മന്ത്രിയും ഡെപ്യൂട്ടി സ്പീക്കറുമായി ജലവിഭവമന്ത്രി കെ.കൃഷ്ണൻകുട്ടി കൂടിക്കാഴ്ച നടത്തും

നടുപ്പുണി ചെക്ക് പോസ്റ്റിൽ മാർച്ച് 29ന് രാവിലെ ഒൻപത് മണിക്ക് മന്ത്രി കെ കൃഷ്ണൻകുട്ടിതമിഴ് നാട്ടിൽ നിന്നുള്ള മന്ത്രി വേലുമണിഡെപ്യൂട്ടി സ്പീക്കർ ജയരാമൻ എന്നിവർ കൂടിക്കാഴ്ച നടത്തുംപാലക്കാട് നിന്നും തമിഴ് നാട്ടിലേക്ക് പോകുന്ന ലോറികൾ അണുവിമുക്തമാണെന്ന് ഉറപ്പുവരുത്തി നിലവിൽ ഇതുമായി ബന്ധപ്പെട്ടുള്ള ഗതാഗത താമസം പരിഹരിക്കാനാണ് കൂടിക്കാഴ്ച നടത്തുന്നത്.