രോഗികള്‍ക്ക് ചികിത്സ നിഷേധിക്കുന്ന സ്വകാര്യ ആശുപത്രികള്‍ക്കെതിരെ നടപടി

post

എറണാകുളം : ചുമയും പനിയുമായി എത്തുന്ന രോഗികള്‍ക്ക് ചികിത്സ നിഷേധിക്കുകയും മെഡിക്കല്‍ കോളേജിലേക്ക് തള്ളിവിടുകയും ചെയ്യുന്ന സ്വകാര്യ ആശുപത്രികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ എസ് സുഹാസ് മുന്നറിയിപ്പ് നല്‍കി.ഭൂരിഭാഗം സ്വകാര്യ ആശുപത്രികളും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും ചില ആശുപത്രികളെ കുറിച്ച് പരാതി ലഭിച്ചിട്ടുണ്ട്.

രോഗികള്‍ക്ക് കോവിഡ് ലക്ഷണങ്ങള്‍ സംശയിച്ചാല്‍ ഇക്കാര്യം മെഡിക്കല്‍ ഹെല്‍പ് ലൈനില്‍ അറിയിക്കണം. തുടര്‍ നടപടികള്‍ ആരോഗ്യ വകുപ്പ് നിര്‍ദേശിക്കുകയും സ്വീകരിക്കുകയും ചെയ്യും.കോവിഡിനെതിരെ പൊതു - സ്വകാര്യ ആശുപത്രികള്‍ ഒന്നിച്ച് പോരാടുമ്പോള്‍ ഈ ലക്ഷ്യത്തെ തകര്‍ക്കുന്ന പ്രവര്‍ത്തനം ഉണ്ടാകരുതെന്നും കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.