സേവന സന്നദ്ധരായി വളണ്ടിയര്‍ സേന

post

വയനാട്  : കൊറോണ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട്്  ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ജാഗ്രതയോടെ വളണ്ടിയര്‍ സേന കര്‍മ്മരംഗത്ത്.  ക്വാറന്റൈനിലും അല്ലാതെയും വീടുകളില്‍ കഴിയുന്നവര്‍ക്ക് വിവിധങ്ങളായ സേവനങ്ങള്‍ക്ക് വളണ്ടിയര്‍ സേനയുടെ സേവനം ലഭ്യമാണ്. ഭക്ഷണം,മരുന്ന്,മറ്റ് വൈദ്യസഹായം തുടങ്ങിയ സേവനത്തിനും ഇവര്‍ സജ്ജരാണ് . ഓരോ പഞ്ചായത്തിലും അഞ്ച് പേരടങ്ങിയ സംഘമാണുളളത്. ഇവര്‍ക്ക് പ്രത്യേക പാസ് അനുവദിച്ചിട്ടുണ്ട്. അതത് പഞ്ചായത്തുകളുടെ നമ്പറിലോ 9496207151 എന്ന നമ്പറിലോ ആളുകള്‍ക്ക് ആവശ്യങ്ങള്‍ക്കായി ബന്ധപ്പെടാവുന്നതാണ്. വളണ്ടിയര്‍മാരുടെ പേരും ഫോണ്‍ നമ്പറും പഞ്ചായത്തുകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്ന് വളണ്ടിയര്‍ സേന നോഡല്‍ ഓഫീസറായ പി.സി മജീദ് അറിയിച്ചു.

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സന്നദ്ധ പ്രവര്‍ത്തനത്തിന് തയ്യാറുളളവര്‍ പേര്,അഡ്രസ്,ഫോണ്‍ നമ്പര്‍ എന്നിവ 7025740829 എന്ന വാട്സ് ആപ് നമ്പറില്‍ അറിയിക്കണം.