കോവിഡ് 19 : സാനിറ്റൈസര്‍ നിര്‍മിച്ച് ചന്ദനത്തോപ്പ് ബി ടി സി

post

കൊല്ലം : കോവിഡ് 19 രോഗപ്രതിരോധത്തിന്റെ ഭാഗമായി വ്യാവസായിക പരിശീലന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ചന്ദനത്തോപ്പ് ബി ടി സി നിര്‍മിച്ച സാനിറ്റൈസര്‍ ജില്ലാ കലക്ടര്‍ക്ക് കൈമാറി. എക്സൈസ് വകുപ്പില്‍ നിന്നും ലഭിച്ച 500 ലിറ്റര്‍ സ്പിരിറ്റാണ് സാനിറ്റൈസര്‍ നിര്‍മാണത്തിനായി ഉപയോഗിച്ചത്. മറ്റു ഘടകങ്ങളായ ഗ്ലിസറോള്‍, ഹൈഡ്രജന്‍ പെറോക്സൈഡ് എന്നിവ വ്യാവസായിക പരിശീലന വകുപ്പില്‍ നിന്നും ലഭ്യമാക്കി. ഡബ്ല്യൂ എച്ച് ഒ അനുശാസിക്കുന്ന രീതിയിലാണ് സാനിറ്റൈസര്‍ നിര്‍മിച്ചിരിക്കുന്നത്. നിര്‍മാണാനന്തരം 72 മണിക്കൂര്‍ സൂക്ഷിച്ചതിന് ശേഷമാണ് ആരോഗ്യ വകുപ്പിന് ഉപയോഗത്തിനായി നല്‍കിയത്.

ചന്ദനത്തോപ്പ് ബി ടി സി യിലെ കെമിക്കല്‍ പ്ലാന്റ് ലബോറട്ടറി അസിസ്റ്റന്റ്, ട്രേഡ് എക്സ്പേര്‍ട്ട് ആര്‍ അജിത്ത്, കെ രഞ്ജിത്ത്, കലാവതി, ഷിംന തുടങ്ങിയവര്‍ ചേര്‍ന്നാണ് സാനിറ്റൈസര്‍ നിര്‍മിച്ചത്.

വ്യാവസായിക പരിശീലന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ചുമതല വഹിക്കുന്ന എം എസ് നഹാസ്, ബി ടി സി പ്രിന്‍സിപ്പല്‍ രാമചന്ദ്രന്‍ ധനുവച്ചപുരം, ഐ ടി ഐ പ്രിന്‍സിപ്പല്‍ എം എഫ് സാംരാജ്, ബി ടി സി ഗ്രൂപ്പ് ഇന്‍സ്ട്രക്ടര്‍ കെ എം അനില്‍കുമാര്‍, എന്‍ ടെന്നിസണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.